
സ്വന്തമായി ഓഫീസില്ലാത്ത സ്റ്റാര്‍ട് അപ്പുകളിലെ ജീവനക്കാര്‍ക്കായി കൂടുതല്‍ ഓഫീസ് ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ സ്റ്റാര്‍ട് അപ് മിഷന്‍. ലീപ് സെന്‍ററുകള്‍ എന്ന് അറിയപ്പെടുന്ന ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി 1000 കോ വര്‍ക്കിങ് സീറ്റുകള്‍ തയ്യാറാക്കാനാണ് പദ്ധതി. ലീപ് സെന്‍ററില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്ന സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ക്ക് സംസ്ഥാനത്ത് എവിടെയുമുള്ള സെന്‍ററിലെ കോ വര്‍ക്ക് സ്പേസ് ഉപയോഗിക്കാന്‍ സാധിക്കും. ഏത് കമ്പനിയിലാണെങ്കിലും വീടിനടുത്ത് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഇതോടെ വിപുലമാകുകയാണ്. വിശദാംശങ്ങളറിയാന്‍ വിഡിയോ കാണാം...
Start up mission to prepare co-working seats