TAGS

‘ബവ്റിജ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ദിവസം തോറും കൂട്ടുകയാണ് ഈ സര്‍ക്കാര്‍. കള്ള് പോഷകാഹാരമാണെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. കള്ള് പോഷകാഹാരം ആണെങ്കില്‍ നാളെ ഈ മാരകമായ ലഹരിമരുന്നുകള്‍ എംഡിഎംഎ അടക്കമുള്ളവ എന്താണെന്ന് പറയും ഇവര്‍. ജീവിക്കാന്‍ വേണ്ടി വരുന്ന ഭായ്മാര്‍ എല്ലാവരും പ്രശ്നക്കാരല്ല. ലഹരിയാണ് ഇവിടെ പ്രശ്നം. വീട്ടില്‍ പോലും കുഞ്ഞുങ്ങളെ ആക്കിയിട്ട് പോകാന്‍ വയ്യാത്ത അവസ്ഥ. ലഹരിയാണ് ഇതിനെല്ലാം കാരണം. സര്‍ക്കാര്‍ ഇങ്ങനെ ബവ്റിജ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടുന്നത് ശരിയാണോ? ഞങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇവിടെ ജീവിക്കണം. ലഹരി തടയണം..’ സ്കൂളിലേക്ക് ആ കുഞ്ഞിനെ കാണാന്‍ എത്തിയ അമ്മമാരുടെ രോഷം ഇങ്ങനെ.

 

കേരളത്തില്‍ ലഹരി ഒഴുകുമ്പോള്‍ ആഭ്യന്തരവകുപ്പ് അടക്കം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തുവന്നിരുന്നു. തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്കരിക്കും