
ഓരോ അമ്മയുടെയും മനസ്സിൽ തീരാനോവായി ആ അഞ്ചുവയസ്സുകാരിയുടെ മടക്കം. അവസാനമായി അവളെ കാണാൻ നാനാ ഭാഗത്ത് നിന്നെത്തിയവരിൽ ഏറെയും സ്ത്രീകളായിരുന്നു. പൊതുദർശനം ആരംഭിക്കുന്നതിന് അൽപം മുൻപ് മാത്രമാണ് മകൾക്ക് ജീവൻ നഷ്ടമായെന്ന കാര്യം അതിഥി തൊഴിലാളിയായ അവളുടെ അമ്മയെ അറിയിച്ചത്.
പരുക്കേറ്റ് മകൾ ആശുപത്രിയിൽ ആണെന്ന് മാത്രം വിശ്വസിച്ചിരുന്ന ആ അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നുണ്ടായിരുന്നില്ല. 4 മക്കളിൽ ഒരാളെ നഷ്ടമായ ആ അമ്മയുടെ കണ്ണുനീര്‍ കരൾ അലിയിപ്പിക്കുന്ന കാഴ്ചയായി. ഇന്നലെ വരെ അവൾ എല്ലാവർക്കും ഒരു അതിഥി തൊഴിലാളിയുടെ മകൾ മാത്രമായിരുന്നു. ഇനിയങ്ങോട്ട് വിങ്ങുന്ന ഹൃദയത്തോടെ മാത്രമേ അവളെ ആർക്കും ഓർക്കാനാകൂ.
തൈക്കാട്ടുകര ജമാ അത്തെ എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സിലേക്ക് അവൾ ആദ്യമായെത്തിയത് കഴിഞ്ഞമാസം. രണ്ട് മാസം കൊണ്ട് ആ മിടുക്കി ഏവരുടെയും ഓമനയായി മാറിയിരുന്നു. അവളുടെ ഓർമകൾക്ക് മുൻപിൽ ടീച്ചർമാരുടെ വാക്കുകൾ മുറിഞ്ഞു. യൂണിഫോം അണിഞ്ഞു ചുവന്ന റോസാപൂക്കളുമായി ക്ലാസ്സ് മുറിയിലേക്ക് അവളെ യാത്ര അയക്കാൻ എത്തിയ കുരുന്നുകള്‍ കണ്ണിർ കാഴ്ചയായി
The return of that five-year-old girl is on every mother's mind