തൃശൂര്‍ തിരുവില്വാമല പട്ടിപറമ്പിലെ പൊതുകിണറില്‍ പാമ്പുകള്‍ നിറഞ്ഞതോടെ നാട്ടുകാരുടെ കുടിവെള്ളം മുട്ടി. കിണര്‍ വറ്റിച്ച് പാമ്പുകളെ പുറത്തെടുത്താല്‍ മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയൂ. 

 

നൂറിലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന പൊതുകിണറാണിത്. പട്ടിപറമ്പ് എന്ന ഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന കിണര്‍ . പക്ഷേ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ കഴിയുന്നില്ല. വെള്ളമെടുക്കുന്ന പാത്രത്തിലും പാമ്പിന്‍കുഞ്ഞുങ്ങള്‍. വലുതും ചെറുതുമായ പാമ്പുകളെ നിരന്തരം കിണറ്റില്‍ കാണുന്നുണ്ട്. ഇതോടെ, നാട്ടുകാര്‍ വെള്ളമെടുക്കുന്നത് നിര്‍ത്തി. വഴിയരികിലാണ് കിണര്‍.  ഏതുതരം പാമ്പുകളാണെന്ന് മനസിലായിട്ടില്ല. വിഷപാമ്പുകള്‍ ആണോയെന്നും വ്യക്തമല്ല.

 

വനംവകുപ്പ് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് പ്രസിഡന്റിനേയും വിവരമറിയിച്ചിട്ടുണ്ട്.