വേമ്പനാട് കായലിലെ പെരുമ്പളം പരിമിതികളുടെ ദ്വീപാണ്. മതിയായ യാത്രാസൗകര്യങ്ങളുടെ അഭാവം ആണ് ദ്വീപിലെ പ്രധാന പ്രശ്നം. ഉള്ള റോഡുകളാകട്ടെ തകർച്ചയിലും 

 

നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പെരുമ്പളം ദ്വീപിലേക്ക് എത്തണമെങ്കിൽ ബോട്ടോ ജങ്കാറോ വേണം. ദ്വീപിൽ റോഡുകളുണ്ടെങ്കിലും സഞ്ചാരയോഗ്യമായവ ഒട്ടുമില്ല. നല്ല റോഡാണ് പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നം. ദ്വീപിലെ റോഡുകളെല്ലാം തകർന്ന നിലയിലാണ്. ഇതു കാരണം ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കാൻ ഓട്ടോറിക്ഷപോലും എത്താറില്ല. 

 

മഴക്കാലമായാൽ യാത്രാ ദുരിതം കൂടും. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽ നടയാത്ര പോലും അസാധ്യമാകും. രാത്രിയായാൽ തെരുവ് വിളക്കുകളും ഇല്ല . ദ്വീപിലെ യാത്രാ ദുരിതത്തെപ്പറ്റി ഇനി ആരോട് പരാതി പറയണമെന്ന ധർമ സങ്കടത്തിലാണ് നാട്ടുകാർ