Minorgirlnewbody-29

ആലുവയ്ക്കടുത്ത് മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശിയുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചു വയസുകാരി. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശിയായ  അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്.

തായിക്കാട്ടുകരയിലെ സ്കൂളില്‍  ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. പ്രതി അസഫക് രാസ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ  പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നാണ്  പ്രതി അസഫക് ആലത്തിന്‍റെ മൊഴി. പ്രതിയായ അസഫക് അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ ഇയാളില്‍നിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല.