ജന്മനാ ശ്രവണശേഷിയില്ലാത്ത കുട്ടികളിൽ നടത്തിയ സൗജന്യ കോക്ലിയർ ഇoപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയം ആഘോഷിച്ച് എറണാകുളം വിപിഎസ് ലേക് ഷോർ ആശുപത്രി. ശസ്ത്രക്രിയ ചെയ്ത കുട്ടികൾ ആശുപത്രിയിൽ ഒത്തുചേർന്നായിരുന്നു വിജയാഘോഷം. നടൻ രമേശ് പിഷാരടി ആയിരുന്നു മുഖ്യാതിഥി.
സൗജന്യ കോക്ലിയർ ഇoപ്ലാന്റ് പദ്ധതി സ്നേഹ സ്വരത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്. ലേക്ഷോറിന്റെ കോർപറേറ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് അർഹതപെട്ട കുട്ടികൾക്ക് ശാസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയുടെ വിജയം നടൻ രമേശ് പിഷാരടിയോടൊപ്പം കുട്ടികൾ ആഘോഷിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഓഡിറ്ററി വെർബൽ തെറാപ്പിയും ആശുപത്രി സൗജന്യമായി നൽകും. വിജയാഘോഷത്തിൽ, ഡോ. ഇടിക്കുള കെ മാത്യൂസ്, ഡോ. എച്ച് രമേശ്, ഡോ. ലക്ഷ്മി രഞ്ജിത്ത്, ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു