രണ്ടു ദിവസം നീണ്ടു നിന്ന അന്വേഷണം, ഇരുപത് മണിക്കൂര്‍ നെഞ്ചിടുപ്പോടെയുള്ള ഓട്ടപ്പാച്ചില്‍, കേരളമാകെ കണ്ണീരോടെ തിരഞ്ഞു. പ്രാത്ഥനയോടുള്ള കാത്തിരിപ്പ്, അവസാനം ആ പ്രതീക്ഷ അസ്തമിച്ചു, ആലുവ മാർക്കറ്റിനു സമീപത്തില്‍ നിന്ന് കണ്ടെത്തിയത് ആ അഞ്ചു വയസുകാരിയെ തന്നെയാണെന്ന് സ്ഥിതീകരിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ച കാഴ്ച ഹൃദയഭേദകമായിരുന്നു.
മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളാണ് ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫക് ആലമാണ് തട്ടിക്കൊണ്ടുപോയത്.പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫക് ആലം പൊലീസിനോടു പറഞ്ഞിരുന്നു.