TAGS

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഴവില്‍ എന്റര്‍റ്റെയ്മെന്‍റ് അവാര്‍ഡ്സ് 2023ന് കൊച്ചിയില്‍ തുടക്കം. താരസംഘടന അമ്മയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ പലിശീലന ക്യാംപ് തുടങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി പരിശീലന സെഷനുകള്‍ ഉദ്ഘാടനം ചെയ്തു. 

 

നാലുദിവസം നീണ്ടുനില്‍ക്കുന്ന പരീശീലന ക്ലാസുകള്‍ക്കാണ് തുടക്കമായത്. വന്‍ താരനിര അണിനിരന്ന ചടങ്ങില്‍ മമ്മൂട്ടി പരിശീലന സെഷനുകള്‍ക്ക് തിരിതെളിയിച്ചു. ഇടവേള ബാബു, സിദ്ധിഖ്, ജഗദീഷ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, പൊന്നമ്മ ബാബു, മഞ്ചു പിള്ള തുടങ്ങി നൂറോളം താരങ്ങള്‍ പങ്കെടുത്തു.

 

സ്കിറ്റ്, നൃത്തം തുടങ്ങിയവയുടെ പരീശീലനമാണ് നടക്കുക. ഓഗസ്റ്റ് 19, 20 തീയതികളില്‍ മഴവില്‍ എന്റര്‍റ്റെയ്മെന്‍റ് അവാര്‍ഡ്സ് 2023 മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും.