sreelakshmicochlear

ശ്രവണ സഹായി തകരാറിലായതിനെ തുടര്‍ന്ന് പഠനം തുടരാനാകാതെ വിദ്യാര്‍ഥിനി. എറണാകുളം വരാപ്പുഴയിലെ മനോജിന്‍റെ മകള്‍ ശ്രീലക്ഷ്മിയാണ് മൂന്നുമാസമായി ദുരിതമനുഭവിക്കുന്നത്. ശ്രുതി തരംഗം പദ്ധതിയിലുള്‍പ്പെട്ട ശ്രീലക്ഷ്മി പരിശീലനത്തിലൂടെ ആര്‍ജിച്ച സംസാരശേഷിയില്‍ പോലും പിന്നോട്ട് പോയിരിക്കുകയാണ് .

 

ജന്മനാ കേള്‍വിശക്തിയില്ലാതിരുന്ന ശ്രീലക്ഷ്മിയ്ക്ക് മൂന്നരവയസ്സിലാണ് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ ചെയ്യുന്നത്. സംസാരശേഷി ലഭിച്ചതുപോലും അതിനുശേഷം. ശ്രവണ സഹായി ലഭിച്ചതോടെ  പഠനത്തിനും ദിശാബോധം ലഭിച്ചു. അക്ഷരം കൂട്ടിവായിക്കാനും വാക്കുകള്‍ എഴുതാനും വേഗത്തില്‍ പഠിച്ചെടുത്തു. പക്ഷേ, കഴിഞ്ഞ ജൂണില്‍ ശ്രവണ സഹായി പണിമുടക്കിയതോടെ ശ്രീലക്ഷ്മിയുടെ ശീലങ്ങള്‍ പലതും താളംതെറ്റി. മുമ്പത്തേപോലെ സംസാരിക്കാനോ പഠിക്കാനോ  ഇപ്പോള്‍ കഴിയുന്നില്ല.  കാലാവധി കഴിഞ്ഞ ശ്രവണ സഹായി പുതുക്കുക മാത്രമാണ് ഈ അവസ്ഥയ്ക്കൊരു പരിഹാരം.അതിനാകട്ടെ  ലക്ഷങ്ങളുടെ ചെലവും 

 

ശബ്ദം അന്യമായതോടെ മുവാറ്റുപുഴയിലെ സ്കൂളിലേക്കും ഹോസ്റ്റലിലേക്കും തിരിച്ചുപോകാന്‍ മടിയാണ് ഈ എട്ടാംക്ലാസുകാരിക്ക്. വീട്ടിലുള്ളവരോടും പഴയപോലെ ഇടപഴകുന്നില്ല.