കായംകുളം ദേവികുളങ്ങരയില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അമ്പാടിയുടെ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് മന്ത്രി വി.ശിവന്‍കുട്ടി. 'വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവനെയാണ് ഇല്ലാതാക്കിയത്..പ്രിയ സഖാവ് അമ്പാടി' എന്ന കുറിപ്പോടെയാണ് വിഡിയോ. 

 

ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ അമ്പാടിയെയാണ് ഇന്നലെ വൈകിട്ട് ബൈക്കുകളിൽ എത്തിയ  സംഘം വെട്ടിക്കൊന്നത്.  കൊലയ്ക്ക് പിന്നില്‍ ലഹരി മാഫിയയാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ക്രിമിനൽ സംഘവും പ്രദേശത്തെ യുവാക്കളുമായി സംഘർഷം ഉണ്ടായിരുന്നു. വിഷയം പരിഹരിക്കാൻ എത്തിയ അമ്പാടി, തിരികെ ബൈക്കില്‍ മടങ്ങവേ പിറകിൽ നിന്ന് കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

 

V.sivankutty's facebook post about Ambadi goes viral