rape-thrissur

TAGS

മലപ്പുറം മങ്കടയില്‍ സഹോദരങ്ങളുടെ പീഡനത്തിന് ഇരയായ പതിനാലുകാരി ഗര്‍ഭിണിയായി. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 14കാരി ഗര്‍ഭിണിയാണന്നറിയുന്നത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് 20 വയസുകാരനായ സഹോദരനും 24 കാരനായ അര്‍ധസഹോദരനും ചേര്‍ന്നാണ് പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടിയിപ്പോള്‍ 5 മാസം ഗര്‍ഭിണിയാണ

 

 വീട്ടിലും പരിസരത്തും വച്ച് പീഡനത്തന് ഇരയാക്കിയെന്നാണ് കുട്ടിയുടെ മൊഴി. പ്രതികള്‍ വൈകാതെ അറസ്റ്റിലാകുമെന്നാണ് സൂചന. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിഡബ്ലിയുഡിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.