rakhudocs-16

ഒറിജിനലിനെ വെല്ലുന്ന രേഖകളാണ് പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവുമായെത്തിയ എഴുകോണ്‍ സ്വദേശിനിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ്. രാത്രിയോളം പൊലീസിനെയും ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ച ശേഷമാണ് യുവതി ഒടുവില്‍ സത്യം തുറന്ന് പറഞ്ഞത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് യുവതി ആദ്യം എത്തിയത്. പിന്നീട് ജില്ലാ പി.എസ്.സി ഓഫിസില്‍ കുടുംബസമേതം എത്തി. രാഖിയുടെ കൈവശം ഉണ്ടായിരുന്ന പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ്, പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമനഉത്തരവ് ഇവയെല്ലാം പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന്   യുവതിയെയും ഭര്‍ത്താവിനെയും തടഞ്ഞുവയ്ക്കുകയായിരുന്നു. 

 

ഒറിജിനല്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ കീറിക്കളഞ്ഞാലോ എന്നോര്‍ത്ത് താന്‍ കൊടുത്തില്ലെന്ന് യുവതിയുടെ ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞു. പല റാങ്ക് ലിസ്റ്റിലുമുള്ള ആളാണ് രാഖിയെന്നും ഭര്‍ത്താവ് അവകാശപ്പെട്ടു. എന്നാല്‍ രാഖിയുടെ കൈവശമുണ്ടായിരുന്നത് വ്യാജരേഖയാണെന്ന് ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് താന്‍ ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നതെന്നും അവര്‍ വെളിപ്പെടുത്തി. 

 

Lady arrested in fake PSC appointment case