ഓഗസ്റ്റ് 23 വൈകിട്ടോടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡ് ചെയ്യാനാകുമെന്ന് വി.എസ്.എസ്.സി  ചെയർമാൻ എസ്. ഉണ്ണികൃഷ്ണൻ നായർ. ഓഗസ്റ്റ് ഒന്നിന് ട്രാൻസ് ലൂണാർ ഓർബിറ്റിൽ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാൻ സ്ഥിരീകരണം നൽകിയതായും വി.എസ്.എസ്.സി ചെയർമാൻ  മനോരമ ന്യൂസിനോട് പറഞ്ഞു.