ഏഴ് മാസമായി കൂലിയില്ലാതെ പണിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ. സംസ്ഥാനത്തെ നഗരസഭകളിലും കോർപ്പറേഷനുകളിലും തൊഴിൽ സുരക്ഷ ഉറപ്പിക്കാൻ ആരംഭിച്ച പദ്ധതിയിൽ 75 കോടി രൂപയാണ് കുടിശികയായി തൊഴിലാളികൾക്ക് കിട്ടാനുള്ളത്.

 

ഇവർക്കെല്ലാം കുടുംബം പുലർത്താനുള്ള ഏക വരുമാനമാർഗമാണ് ഈ ജോലി. മഴയെന്നോ വെയിലെന്നോ നോക്കാതെ പകലന്തിയോളം അധ്വാനിക്കുന്നവർ. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ കൂലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ മുന്നോട്ടുപോകുന്നത്. വിധവകളും രോഗികളും വീട്ടിൽ നിത്യരോഗികളുള്ളവരും കൂട്ടത്തിലുണ്ട്. 311 രൂപയാണ് ദിവസ വേതനം. 97 കോടി രൂപ കുടിശികയുള്ളതിൽ 24.4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും ദുരിതത്തിന് പരിഹാരമായില്ല. 

 

ഫണ്ടിന്റെ അഭാവം മൂലം നഗരസഭകളോട് തനത് ഫണ്ടിൽ നിന്നും തൊഴിലാളികൾക്ക് കൂലി നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഫണ്ടില്ലെന്ന് പറഞ്ഞ് നഗരസഭകളും കൈമലര്‍ത്തി.

 

The workers of the government's Ayyankali employment guarantee scheme have been working without wages for seven months