TAGS

ഉന്നതനിലവാരത്തിൽ പണികഴിപ്പിച്ച ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒരു മാസത്തിനകം കുഴിയും വിള്ളലും. വേലത്തുശേരിയിലാണ് ടാറിങ് തകർന്ന് റോഡിന് നടുവിൽ കുഴി രൂപപെട്ടത്. കനത്ത മഴ മൂലമുണ്ടായ ഉറവയാണ് കാരണം. 

 

കഴിഞ്ഞ ജൂണ്‍ ആറിന് പൊതുമരാമത്ത് മന്ത്രി ഫെയ്സ്ബുക്കില്‍ അഭിമാനത്തോടെ പങ്കുവച്ച ദൃശ്യങ്ങളാണിത്.  ജൂണ്‍ എട്ടിനായിരുന്നു ഉദ്ഘാടനം. ഇന്ന് കൃത്യം ഒരുമാസം. ഈ ദൃശ്യം കാണുക. 

 

മഴ പെയ്ത് ഉറവകള്‍ വന്നതോടെ റോഡില്‍ കുഴിയായി. വിള്ളലായി. വെള്ളമൊഴുക്കുള്ള സ്ഥലങ്ങളെ സംബന്ധിച്ച് മതിയായ പഠനം നടത്താതെയായിരുന്നു നിര്‍മാണമെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. മഴകാലത്ത് ശക്തമായ ഉറവയുള്ള പ്രദേശങ്ങളിൽ ടൈൽ പാകാതെയാണ് റോഡ് നിർമിച്ചത് . വേലത്ത് ശേരിയിൽ മാത്രമം മൂന്നിടങ്ങളിലാണ് കേടുപാട് . സമീപത്ത് തന്നെ ടാറിങിന് വിള്ളലുമുണ്ടാകുന്നുണ്ട്. 

ആദ്യത്തെ കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ നിർത്തിയപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇടപെടലിൽ ഊരാളുങ്കലാണ് നിർമ്മാണം പൂർത്തിയാക്കിയത്.  പോരായ്മ പരിഹരിക്കുമെന്നണ് പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്.  മഴ കൂടുമ്പോള്‍ സ്ഥിതി എത്രമാത്രം ഗുരുതരമാകുമെന്നും പരിഹാരം എത്ര അകലെയാവും എന്നുമാണ് ഇനി കാണേണ്ടത്.