tru

തിരുവനന്തപുരം തിരുക്കൊച്ചിയുടെയും പിന്നീട് ഐക്യകേരളത്തിന്റെ തലസ്ഥാനമായതത് ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടസമയത്തും തലസ്ഥാനമാറ്റം ചര്‍ച്ചയായി. പുതിയൊരു തലസ്ഥാന നഗരം വന്നാല്‍ ഏര്‍പ്പെടുത്തേണ്ട അവശ്യസൗകര്യങ്ങളുടെ പ്രായോഗിക വശവും സാമ്പത്തികച്ചെലവും കണക്കിലെടുത്താണ് തിരുവനന്തപുരത്തെ തലസ്ഥാനമായി നിലനിര്‍ത്തിയതെന്ന് പ്രമുഖ ചരിത്രഗവേഷകന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ വിലയിരുത്തുന്നു.