തിരുവനന്തപുരം നഗരമധ്യത്തില്‍  സര്‍ക്കാര്‍ ചെലവിലുണ്ടാക്കിയ   റോസ് ഗാര്‍ഡന്‍ ഇന്ന് കാടും പടലും നിറഞ്ഞ് നശിക്കുന്നു. തിരുവനന്തപുരം റോഡ് വികസന കോര്‍പ്പറേഷനും റോസ് സൊസൈറ്റിയും ചേര്‍ന്നാണ് പൂന്തോട്ടത്തിന് രൂപം നല്‍കിയ്ത്. ഇരുപത്തിയെട്ടു ലക്ഷം രൂപചെലവഴിച്ചുണ്ടാക്കിയ ഉദ്യാനമാണ് നശിച്ചു കിടക്കുന്നത്. ഇത് മ്യൂസിയം ജങ്ഷന്‍, തിരുവനന്തപുരം നഗര മധ്യത്തിലെ പച്ചത്തുരുത്ത്. ഇവിടെ ഒരു റോസാപൂന്തോട്ടമുണ്ടായിരുന്നു.നഗരത്തിന് മോടികൂട്ടാനാണ് ട്രാഫിക്ക് ഐലന്‍ഡ് റോസാ പൂക്കളുടെ ഉദ്യാനമാക്കി മാറ്റിയത്. തിരുവനന്തപുരം റോഡ് വികസന കോര്‍പ്പറേഷനും റോസ് സൊസൈറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

 

പത്തുവര്‍ഷം പിന്നിടുമ്പോള്‍ റോസുമില്ല തോട്ടവുമില്ല. അവശേഷിക്കുന്ന കുറച്ച് തെച്ചിചെടികളില്‍ കാട്ടുവള്ളികള്‍  പടര്‍ന്നുകയറിയിട്ടുണ്ട്. നിറയെ പുല്ലും പാഴ്ചെടികളും നിറഞ്ഞ് പൂന്തോട്ടം ലക്ഷണമൊത്ത ചെറുവനമായിമാറ്റുന്നതില്‍ പദ്ധതി നടത്തിപ്പുകാര്‍വിജയിച്ചു.  ചെടിക്ക് വെള്ളം നനക്കാനായി വെച്ച വാട്ടര്‍ടാങ്ക്  കൊതുകുവളര്‍ത്തല്‍ കേന്ദ്രവുമാക്കി. തിരുവനന്തപുരം റോഡ് വികസന കോര്‍പ്പറേഷന്‍ പരിപാലിച്ചിരുന്ന ട്രാഫിക്ക് ഐലന്‍ഡുകള്‍ റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറാനായിരുന്നു ആലോചന. അത് മുന്നോട്ട് പോയിട്ടില്ല.  ഇതോടെ നൂറോളം ഇനം റോസുകളും മറ്റ് പൂച്ചെടികളും ഒാര്‍ക്കിഡുകളും ഉണ്ടായിരുന്നട്രാഫിക്ക് ഐലന്‍ഡ് പൂന്തോട്ടം സര്‍വനാശത്തിലുമായി.