thodupuzha

TAGS

സൗഹൃദത്തില്‍ നിന്ന് ഉരുത്തിരിയുന്ന സാഹോദര്യ ബന്ധങ്ങളുണ്ട്.. രക്തബന്ധങ്ങളേക്കാള്‍ പലപ്പോഴും അവ മികച്ചുനില്‍ക്കും. അങ്ങനൊരു കാഴ്ചയിലേക്കാണിനി. തൊടുപുഴയില്‍  വീല്‍ ചെയറില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന യുവാവിന് ചക്രങ്ങള്‍ ചലിപ്പിയ്ക്കുന്നത് മറ്റൊരു ഭിന്നശേഷിക്കാരനായ കൂട്ടുകാരനാണ്. 

 

അരയ്ക്ക് താഴെ ചലനശേഷിയില്ല പത്തനംതിട്ടക്കാരന്‍ അജോയ്ക്ക്.. ലോട്ടറി വില്‍ക്കണമെങ്കില്‍ പരസഹായം കൂടിയേ തീരൂ.. അങ്ങനെയാണ് ചക്രക്കസേരയുടെ പിന്നിലായി ഉറ്റചങ്ങാതി അമല്‍ ഒപ്പം ചേര്‍ന്നത്. തൊടുപുഴ വഴിത്തലയിലെ ശാന്തിഗിരി കോളജിലെ പഠനത്തോടൊപ്പമാണ് ലോട്ടറി വില്‍പ്പന.