kas

 

പേരിനൊപ്പം ഐ.എ.എസ് എന്ന പോലെ കെ.എ.എസും  ചേർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എ.എസ് പരിശീലന പൂർത്തീകരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 104 പേരാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിക്കുന്നത്.

 

സംസ്ഥാനത്തെ സ്വന്തം ഭരണ സർവീസായ കെ.എ.എസ് പേരിനൊപ്പം ചേർക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. പരിശീലന പൂർത്തീകരണ  ചടങ്ങിൽ മുഖ്യമന്ത്രി സർക്കാർ തീരുമാനം അറിയിച്ചു

 

ഐ.എം.ജിയിലായിരുന്നു പതിനെട്ടു മാസത്തെ പരിശീലനം .എട്ടു വർഷം കഴിയുമ്പോൾ ഐ.എ.എസിലേക്ക് നടന്നു കയറാൻ കഴിയുന്നതാണ് കെ.എ.എസ്. പരിശീലനം പൂർത്തിയാക്കിയവർ വിവിധ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് പോസ്റ്റുകളിൽ ചുമതലയേൽക്കും. ആദ്യ ബാച്ച് സർവീസിൽ പ്രവേശിച്ചപ്പോഴും രണ്ടാം ബാച്ചിൻ്റെ വിഞ് ജാപനം ഇതുവരെ വന്നിട്ടില്ല. ഒഴിവുകൾ കണക്കാക്കത്താണ് കാരണം. ഇന്നത്തെ ചടങ്ങിലും അടുത്ത വിഞ് ജാപനം എന്നുണ്ടാകുമെന്നു മുഖ്യമന്ത്രി പരാമർശിച്ചില്ല

 

Chief Minister Pinarayi Vijayan said that KAS will be added to the name like IAS.