കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ കുറിച്ചുള്ള വലിയ മിത്ത് തിരുത്തുകയാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ വന്യജീവി ഫോട്ടോഗ്രഫര്‍ ശബരി ജാനകി. പഴവര്‍ഗങ്ങള്‍ മാത്രം ഭക്ഷിക്കുന്ന സസ്യഭുക്കാണ് മലമുഴക്കി വേഴാമ്പലെന്നായിരുന്നു പലരുടെയും വിശ്വാസം. എന്നാല്‍ ദൃശ്യങ്ങളിലൂടെ ഈ ധാരണ തിരുത്തുകയാണ് ശബരി.
വലുപ്പം കൊണ്ടും ശബ്ദം കൊണ്ടും സ്വർണ്ണ നിറത്തിലുള്ള വലിയ കൊക്കുകൾ കൊണ്ടും കാഴ്ചക്കാര്‍ക്കെന്നും വിസ്മയമാണു മലമുഴക്കി വേഴാമ്പലുകള്‍. പഴുത്ത ആൽമര കായ്കൾ കൊക്കിലൊതുക്കി അകത്താക്കുന്ന മലമുഴക്കി വേഴാമ്പലുകളുടെ ചിത്രങ്ങളുംദൃശ്യങ്ങളും ഒരുപാട് കണ്ടിട്ടുമുണ്ട്. ഉയരം കൂടിയ മരങ്ങളിലെ പഴങ്ങള്‍ പഴുത്തു പാകമാവുന്ന സമയങ്ങളില്‍ ഇവയെ കാണാനായി നെല്ലിയാമ്പതിയിലും ആതിരപ്പള്ളിയിലും നാടുകാണിലുമെല്ലാം നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ തനി സസ്യഭുക്കായ ജീവിയല്ലെന്നാണു
വന്യജീവി ഫോട്ടോഗ്രഫര്‍ ശബരി ജാനകി പകർത്തിയ ഈദൃശ്യങ്ങളിലൂടെ തെളിയുന്നത്. തുമ്പികൾ, പ്രാണികൾ, പുഴുക്കൾ, ഓന്ത്, തവള, പക്ഷിക്കുഞ്ഞുങ്ങൾ, തുടങ്ങി കൊക്കിൽ ഒതുങ്ങുന്ന ജീവികളെയെല്ലാം വേഴാമ്പലുകൾ അകത്താക്കുമെന്നാണു പക്ഷി നിരീക്ഷകര്‍ പറയുന്നത്. കൂട്ടിൽ അടയിരിക്കുന്ന ഇണവേഴാമ്പലിനും പലപ്പോഴും ഇവ ഇത്തരത്തിൽ ചെറുജീവികളെ കൊണ്ട് കൊടുക്കുന്നതും പതിവാണ്.