unastrike-25

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിനൊരുങ്ങി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപയാക്കണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. തൃശൂരിൽ നടക്കുന്ന സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ ദേശീയ പ്രസിഡണ്ട് ജാസ്മിൻ ഷായാണ് സമരം പ്രഖ്യാപിച്ചത്.

നേരത്തേ പ്രഖ്യാപിച്ച ശമ്പള വർധനവ് പ്രാബല്യത്തിൽ വരുത്തണം. നഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും ആവശ്യങ്ങളുണ്ട്. ജൂലൈ 19 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സെക്രട്ടറിയേറ്റ് മാർച്ചിൽ ആവശ്യങ്ങൾ അംഗീകരിച്ചിലെങ്കിൽ നവംബറോടെ ലോങ് മാർച്ച് സംഘടിപ്പിക്കും. 440 ആശുപത്രികളിൽ പണിമുടക്കി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക്  ലോങ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.