fisherman

തൃശൂര്‍ കയ്പമംഗലത്ത് കടലില്‍ വഞ്ചിമറിഞ്ഞ് മല്‍സ്യതൊഴിലാളി മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ ആറരയോടെയായിരുന്നു അപകടം. 

 

കയ്പമംഗലം മൂന്നുപീടിക ബീച്ച് പന്തല്‍ക്കടവില്‍ നിന്നാണ് വഞ്ചിയില്‍ മൂന്നു പേര്‍ മീന്‍പിടിക്കാന്‍ പോയത്. കരയില്‍ നിന്ന് അന്‍പതു മീറ്റര്‍ അകലെ തിരയില്‍പ്പെട്ട് വഞ്ചിമറിഞ്ഞു. കരയിലുണ്ടായിരുന്ന മല്‍സ്യതൊഴിലാളികള്‍ വടമെറിഞ്ഞ് രണ്ടു പേരെ രക്ഷപ്പെടുത്തി. പക്ഷേ, ഒരാള്‍ തിരയിലകപ്പെട്ടു. പെരിഞ്ഞനം സ്വദേശി സുരേഷാണ് തിരിയിലകപ്പെട്ടത്. പിന്നീട്, നടത്തിയ തിരച്ചിലില്‍ നൂറുമീറ്റര്‍ അകലെവച്ച് സുരേഷിന്റെ മൃതദേഹം കണ്ടെത്തി. അന്‍പത്തി രണ്ടുവയസായിരുന്നു. പരുക്കേറ്റ രണ്ടു മല്‍സ്യതൊഴിലാളികളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

കടല്‍ പ്രക്ഷുബ്ധമായിരുന്നു. ട്രോളിങ് നിരോധനം വലിയ ബോട്ടുകള്‍ മീന്‍പിടിക്കാന്‍ പോകുന്നില്ല. പരമ്പരാഗത വഞ്ചികളിലാണ് തൊഴിലാളികളുടെ മല്‍സ്യബന്ധനം. ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി.