milma-nandini

സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്്്ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

കേരളത്തില്‍ ആറുമാസത്തിനകം കൂടുതല്‍ ഔട്ട്്്ലെറ്റുകള്‍ തുറന്ന് പാല്‍വിതരണം സജീവമാക്കാന്‍ നന്ദിനി തീരുമാനിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഔട്ട്്ലെറ്റുകള്‍ തുടങ്ങാനുള്ള മില്‍മയുടെ നീക്കം. ബെംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങിലാകും ആദ്യം ഔട്ട്്ലെറ്റുകള്‍ തുടങ്ങുക. ഒപ്പം തമിഴ്നാട്ടിലെ  തഞ്ചാവൂരിലും മധുരയിലും മില്‍മ എത്തും. 

 

നന്ദിനി സംസ്ഥാനത്ത് തുടങ്ങിയ ഔട്ട്്്ലെറ്റുകളില്‍ പാല്‍വിതരണം ഉണ്ടെങ്കിലും മില്‍മ തുടങ്ങാന്‍ പോകുന്ന ഔട്ട്്ലെറ്റുകളില്‍ പാലുണ്ടാകില്ല. പകരം പാലുല്‍പ്പന്നങ്ങള്‍ മാത്രമാകും വിറ്റഴിക്കുക. ഇതിലൂടെ നന്ദിനി കയ്യടക്കി വച്ച വിപണിയുടെ നല്ലൊരുശതമാനം പിടിക്കാനാകുെമന്നും മില്‍മ കണക്കുകൂട്ടുന്നു.