വിവാഹംമുടങ്ങിയ അതേ ക്ഷേത്രത്തില്‍വച്ച് അഖിലും ആല്‍ഫിയയും ഒന്നായി. കഴിഞ്ഞ ദിവസം കോവളത്തെ വിവാഹവേദിയില്‍ നിന്ന് വധുവിനെ കായംകുളം പൊലീസ് പിടിച്ചുകൊണ്ടുപോയത് വന്‍ വിവാദമായിരുന്നു. വിവാഹത്തോടനുബന്ധിച്ചുണ്ടായ കോലാഹലങ്ങള്‍ക്കെല്ലാം അവസാനം. അഖില്‍ ആല്‍ഫിയയ്ക്ക് മിന്നു കെട്ടി.
ഞായറാഴ്ച വൈകിട്ട് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ കോവളത്തെ മാടന്‍ കോവിലായിരുന്നു വിവാഹ ചടങ്ങുകള്‍. അഖിലിന്റെ ബന്ധുക്കളും നിരവധി നാട്ടുകാരും വധൂവരന്മാര്‍ക്ക് ആശംസ നേരാനെത്തിയിരുന്നു.
ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആല്‍ഫിയയെ കായംകുളം പൊലീസ് പിടിച്ചുകൊണ്ടുപോയത്. ആല്‍ഫിയയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍വിവാദമായി. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആല്‍ഫിയ അഖിലിനൊപ്പം പോകാനാണ് ഇഷ്ടമെന്നറിയിച്ചു. കോടതി അനുവദിച്ചതോടെയാണ് കോവളത്ത് വീണ്ടും വിവാഹ പന്തലൊരുങ്ങിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അഖിലും ആല്‍ഫിയയും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു
Kerala interfaith couple’s Akhil and Alfiya got married