കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും ഇടംകിട്ടാത്തതിനാലാണ് ബി.ജെ.പി വിട്ടതെന്ന് രാമസിംഹന്‍ അബൂബക്കര്‍.  പാര്‍ട്ടിയില്‍ തൊട്ടുകൂടായ്മയുണ്ടെന്നും മനോരമ ന്യൂസ് ടോക്കിങ് പോയിന്‍റില്‍ രാമസിംഹന്‍ തുറന്നടിച്ചു.  വേരില്ലാത്ത മരങ്ങള്‍ ചരിഞ്ഞുവീഴുമെന്ന് കെ.സുരേന്ദ്രന് മറുപടി നല്‍കിയ രാമസിംഹന്‍, താന്‍ സംഘപരിവാറുകാരനായി തുടരുമെന്നും വ്യക്തമാക്കി.

 

ഫേസ്ബുക്ക് കുറിപ്പിലൂടെ രാജി പ്രഖ്യാപിച്ച ശേഷം മനോരമ ന്യൂസ് ടോക്കിങ് പോയിന്‍റിലാണ് രാമസിംഹന്‍ അബൂബക്കറിന്‍റെ ആദ്യപ്രതികരണം. മേയര്‍ സ്ഥാനം ഉണ്ടെങ്കിലല്ലേ നല്‍കാനാവു എന്ന് പരിഹസിച്ച കെ.സുരേന്ദ്രന് മറുപടി ഇങ്ങനെ.

 

ഹൈന്ദവ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലില്ലെന്നും വിമര്‍ശനം. രാജസേനനും ഭീമന്‍ രഘുവിനും പിന്നാലെ സിപിഎമ്മിലേക്കാണെന്ന അഭ്യൂഹവും രാമസിംഹന്‍ തള്ളി. മലബാര്‍ കലാപം ഇതിവൃത്തമായ പുഴ മുതല്‍ പുഴ വരെ എന്ന സിനിമക്ക് ബിജെപിയില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്ന് രാമസിംഹന്‍ നേരത്തെ ആരോപിച്ചിരുന്നു.  

 

Ramasimhan Abubakar said that he left BJP because he did not get any chance in as an artist and as a politician