കേരളാ ബിജെപിയിലിത് കൊഴിഞ്ഞുപോക്കിന്‍റെ സീസണ്‍. സിനിമാ മേഖലയില്‍ നിന്ന് പല കാലങ്ങളിലായി ബിജെപിയിലെത്തിയ മുന്ന് പേര്‍ ഒരാഴ്ചയ്ക്കിടെ പാര്‍ട്ടിവിട്ടു. സംവിധായകന്‍ രാജസേനന്‍, നടന്‍ ഭീമന്‍ രഘു.. ഇരുവരും സിപിഎമ്മിലേക്കെന്ന് വ്യക്തമാകുന്നു. പിന്നാലെ.. താനും പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായെന്ന് വെളിപ്പെടുത്തി രാമസിംഹന്‍ അഥവാ അലി അക്ബര്‍. കലാകാരന്‍മാര്‍ക്ക് പറ്റിയ ഇടമല്ല കേരളത്തിലെ ബിജെപി എന്നു തുടങ്ങി നേതൃത്വത്തെ തലങ്ങും വിലങ്ങും പറഞ്ഞാണ് ഇറങ്ങിപ്പോക്കുകള്‍.തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് തൊട്ട് മമധര്‌മ എന്ന സംവിധാനം രൂപീകരിച്ച് പണം സ്വരുക്കൂട്ടി മലബാര്‍ കലാപത്തിന്‍റെ സംഘപരിവാര്‍ വിശദീകരണം സിനിമയാക്കിയതു വരെ എത്തി നില്‍ക്കുന്നുണ്ട് രാമസിംഹന്‍റെ സംഭാവനകള്‍. ബിജെപി രാഷ്ട്രീയം ശക്തമായി ശബ്ദിച്ചുകൊണ്ടിരുന്ന രാമസിംഹന് ഇനി എന്താണ് പ്ലാന്‍ ? ബിജെപി കേരളഘടകത്തിലെ പ്രശ്നം പ്രതിഫലിക്കുന്നുണ്ടോ ഈ കൊഴിഞ്ഞ് പോക്കുകളില്‍ എന്നും നോക്കാം..
തിരുത്ത്: ബിജെപി ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന്, ഈ പരിപാടിയുടെ അവസാനം പറഞ്ഞിരുന്നു. ഈ പരിപാടിയില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് ഉദ്ദേശിച്ചത്. തിരുത്തുന്നു.