amritha

TAGS

ശസ്ത്രക്രിയക്ക് മുന്‍പ് ശരീരത്തിനുള്ളില്‍ ഡോക്ടര്‍ക്ക് ത്രിമാന പരിശോധനാ സംവിധാനമൊരുക്കി കൊച്ചി അമൃത ആശുപത്രി.എക്സ്റ്റെൻഡഡ് റിയാലിറ്റി സപ്പോർട്ടഡ് സംവിധാനത്തിലൂടെയാണ് ഡോക്ടർക്ക് അവയവങ്ങളുടെ ഉൾഭാഗങ്ങളിലേക്കു വെർച്വലായി സഞ്ചരിക്കാൻ കഴിയുന്നത്. നൂറ്റന്‍പതിലധികം ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വെര്‍ച്വല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

 

വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ത്രിമാന ഹൃദയത്തിനുള്ളില്‍ കടന്ന് പരിശോധിക്കുന്ന ഡോക്ടര്‍.ഉള്ളറകളും,രക്തക്കുഴലുകളുമെല്ലാം കൃത്യമായി പരിശോധിക്കാം. ചെറു സുഷിരങ്ങള്‍വരെ കാണാം, ചികില്‍സാവിധി കൃത്യമായി നിര്‍ണയിക്കാം. ഇതാണ് അമൃത ആശുപത്രിയിലെ എക്സ്റ്റെൻഡഡ് റിയാലിറ്റി സപ്പോർട്ടഡ് സംവിധാനം. സി.ടി, എം.ആര്‍.ഐ സ്കാന്‍ സംവിധാനങ്ങളില്‍നിന്ന് ലഭിക്കുന്ന ത്രിമാനചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഉപയോഗിക്കുന്നത്. എത്ര ചെറിയ ആന്തരികാവയവങ്ങളും എത്രവേണമെങ്കിലും വലുതാക്കിക്കാണാം എന്നതാണ് നേട്ടം.

ആന്തരികാവയവങ്ങള്‍, മാറ്റി വയ്ക്കേണ്ട അസ്ഥികളടക്കം സൂക്ഷ്മ അളവില്‍ ത്രീഡി പ്രിന്റ് ചെയ്തെടുക്കാനും സംവിധാനമുണ്ട്. ചികില്‍സയുടെ കൃത്യത, സമയലാഭം, ചികില്‍സാച്ചെലവിലെ കുറവ് എന്നിവയെല്ലാം വെര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ നേട്ടമാണ്.