TAGS

മലപ്പുറം ചട്ടിപ്പറമ്പില്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കോട്ടക്കല്‍ പൊലീസ്  കേസെടുത്തതെന്ന് ആക്ഷേപം. പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഐഎംഎയും മലപ്പുറം സഹകരണ ആശുപത്രി മാനേജ്മെന്‍റും.

 

യുവ ഡോക്ടര്‍ വന്ദനദാസിന്‍റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം ഇതായിരുന്നു. ആശുപത്രികളില്‍ ആക്രമണം അഴിച്ചു വിടുന്നവര്‍ക്കെതിരെയുളള സര്‍ക്കാരിന്‍റെ ഉറപ്പ് ചട്ടിപ്പറമ്പ് ആശുപത്രി ആക്രമണത്തില്‍ നടപ്പായില്ലെന്നാണ് ഐഎംഎയുടെ പരാതി.

 

രോഗിക്ക് ഒപ്പമെത്തിയയാള്‍ ഗൗണ്ടറിലെ ജീവനക്കാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഡീലിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. സാരമമായി പരുക്കേറ്റ സുരക്ഷ ഉദ്യോഗസ്ഥന്‍ ചികില്‍സയിലാണ്. ആശുപത്രി സുരക്ഷാജീവനക്കാരെ മര്‍ദ്ദിച്ചതിനെ ഡോക്ടര്‍മാരേയും നഴ്സുമാരേയും ആക്രമിക്കുന്ന അതേ ഗൗരവത്തോടെ നിയമസംവിധാനങ്ങള്‍ പരിഗണിക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.