arikkomban

അരിക്കൊമ്പന്‍റെ റേഡിയോകോളര്‍ സിഗ്നല്‍ കിട്ടുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ്. കഴിഞ്ഞ ഏതാനും  മണിക്കൂറായി കോതയാര്‍ഭാഗത്തു നിന്ന് സിഗ്്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വനം, പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്തു  നിന്ന് പിന്‍വലിച്ചു. അതേസമയം  അരിക്കൊമ്പന്‍ കേരള അതിര്‍ത്തിക്കടുത്തുള്ള കോതയാറില്‍ തന്നെ ഉണ്ടെന്നാണ് കേരള വനം വകുപ്പിന്‍റെ നിരീക്ഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

അരിക്കൊമ്പന്‍ എവിടെയുണ്ടെന്ന് ഏതാനും മണിക്കൂറുകളായി തമിഴ്നാട് , കേരള വനം വകുപ്പുകള്‍ക്ക് അറിയില്ല.  തമിഴ്നാട്ടിലെ അപ്പര്‍കോതയാര്‍ ഡാമിന്‍റെ പരിസരത്തു നിന്ന് റേഡിയോ കോളര്‍സിഗ്്നല്‍ കിട്ടുന്നില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. ഒന്നുകില്‍ ആന ചെങ്കുത്തായ മലനിരകളിലേക്കോ ഉള്‍ക്കാട്ടിലേക്കോ നീങ്ങിയിരിക്കാം. അല്ലെങ്കില്‍ കോതയാര്‍ഭാഗത്തുനിന്ന് ഏറെദൂരം നീങ്ങാനും സാധ്യതയുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ കോതയാര്‍ ഭാഗത്ത് വിന്യസിച്ചിരുന്ന വനം, പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ചെങ്കുത്തായ മലകള്‍ കടന്ന് അരിക്കൊമ്പന്‍ അഗസ്ത്യമല, നെയ്യാര്‍, പേപ്പാറ വനമേഖലയിലേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് പെരിയാറില്‍ ആനയെ തുറന്നുവിട്ടതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നത്.  റേഡിയോ കോളര്‍സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് നിരീക്ഷണം തുടരും. ഏതായാലും അരിക്കൊമ്പന്‍ മുങ്ങിയും പൊങ്ങിയും കാട്ടിലൂടെ സഞ്ചരിക്കുന്നത് ഇരു സംസ്ഥാനങ്ങളിലെയും മലയോരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുകയാണ്. 

 

The Tamil Nadu Forest Department is not getting the radiocollar signal of Arikkomban