TAGS

വയനാടിന്‍റെ സ്വപ്ന പദ്ധതിയായ നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടി ആരംഭിച്ച് റെയില്‍വേ. ഡി.പി.ആര്‍. അടക്കമുള്ള അന്തിമ സ്ഥലനിര്‍ണയ സര്‍വേക്കായുള്ള ടെന്‍ഡര്‍ നടപടികളാണ് ആരംഭിച്ചത്. ഏഴ് മാസത്തനുള്ളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.

 

പദ്ധതിയുടെ സര്‍വെ നടപടികള്‍ റെയില്‍വേ നേരിട്ട് ഏറ്റെടുത്തതോടെയാണ് വയനാടിന്‍റെ സ്വപ്ന പാതയ്ക്ക് വീണ്ടും ചിറക് മുളച്ചത്. 5 ദശാംശം 9 കോടി രൂപയാണ് സര്‍വേക്കായി വകയിരുത്തിയിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി സര്‍വേ ആരംഭിക്കാനാണ് റെയില്‍വേയുടെ ശ്രമം.

 

പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കാന്‍ 2016ല്‍ കേരള സര്‍ക്കാര്‍ ഡ‍ല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഫണ്ട് കൈമാറാത്തതിനെ തുടര്‍ന്ന് പദ്ധതി നിശ്ചലമായി. പാത യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ച റെയില്‍വേയുടെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്.