TAGS

വര്‍ഷങ്ങള്‍ നീണ്ട ദുരിതയാത്രയ്‌ക്കൊടുവില്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം. ഉന്നതനിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 19 കോടിയിലധികം രൂപ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

 

റോഡിൽ വെള്ളം കുത്തിയൊലിച്ച് പലയിടത്തും ടാറിങ് ബാക്കിയില്ല. ടാറില്ലാത്ത റോഡിലൂടെ  വാഹനത്തിന്റെ അടിഭാഗം റോഡിൽ തട്ടുന്ന ശബ്ദം. വാഗമൺ കാണാൻ എത്തുന്ന യാത്രികർക്ക് ഇനി പഴയ ദുരിതക്കാഴ്ചകൾ ഇല്ല... 

 

മധ്യകേരളത്തിലെ വിനോദസഞ്ചാര വികസനത്തിന് ആക്കംകൂട്ടുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡ് 19 കോടിയിലധികം രൂപ ചെലവിലാണ് നവീകരിച്ചത്. വാഗമണ്ണിലേക്ക് പാല, ഈരാറ്റുപേട്ട മേഖലകളിൽ നിന്നുള്ള യാത്ര ഇനി സുഗമമാകും. 

 

കോട്ടയം-ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാത രണ്ടു പതിറ്റാണ്ടായി ടാറിങ് ചെയ്യാതെ കിടന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്ഥലത്തെ ടൂറിസവും എന്നെന്നേക്കുമായി അവസാനിക്കുന്ന ഘട്ടത്തിൽ എത്തിയതോടെയാണ് സർക്കാർ ഇടപെടൽ ഉണ്ടാകുന്നതും സഞ്ചാരികളുടെ ദുരിതക്കാഴ്ചകൾ ഒഴിയുന്നതും