kattakada

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍  ആള്‍മാറാട്ടത്തിലൂടെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറാകാന്‍ ശ്രമിച്ച കേസില്‍ എസ്.എഫ്.ഐ നേതാവിനെ തൊടാതെ പൊലീസ്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടും തെളിവ് ലഭിച്ചില്ലെന്ന പേരില്‍ എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറി എ.വിശാഖിനേക്കുറിച്ച് അന്വേഷിച്ച് പോലുമില്ല. മല്‍സരിച്ച് ജയിച്ചിട്ടും യൂണിയന്‍ സ്ഥാനം നഷ്ടമായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെയും പൊലീസ് ഒളിച്ചുകളി തുടരുകയാണ്.

 

ആര്‍ക്കെതിരെയാണ് കേസെടുത്തത്?  

ഒന്നാം പ്രതി, എസ്.എഫ്.ഐ നേതാവിനെ യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയിയായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജു

രണ്ടാം പ്രതി എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറി എ.വിശാഖ്

പ്രതികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു?  

രണ്ട് പ്രതികളെയും അറസ്റ്റ് പോയിട്ട് ചോദ്യം പോലും ചെയ്തിട്ടില്ല

പൊലീസിന്റെ ന്യായീകരണം എന്താണ്?

മുന്‍ പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണന്നും എസ്.എഫ്.ഐ നേതാവിന്റെ പങ്കിന് തെളിവില്ലന്നും

തെളിവ് ലഭിക്കാന്‍ പൊലീസ് എന്ത് ചെയ്തു?

നിര്‍ണായക മൊഴി നല്‍കേണ്ടത് വിശാഖ് കാരണം സ്ഥാനം നഷ്ടമായ വിദ്യാര്‍ഥിനിയായിരുന്നു. പക്ഷെ അവരുടെ മൊഴിയെടുക്കുന്നില്ല.

ഇത്രയും ദിവസം പൊലീസ് എന്താണ് ചെയ്തത്

സര്‍വകലാശാല, കോളജ് എന്നിവിടങ്ങളില്‍ നിന്ന് രേഖകള്‍ ശേഖരിച്ചത് മാത്രം

 

ആള്‍മാറാട്ട പ്രേരണയ്ക്ക് പിന്നില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെന്ന ആരോപണം നില്‍ക്കുന്ന കേസിലാണ് ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടും പൊലീസിന്റെ ഒളിച്ചുകളി.

 

Police did not touch the SFI leader in the case of him trying to become a university union councillor