നാല് വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ഇന്ധനനികുതി 34,000 കോടി രൂപ. പെട്രോള്‍ നികുതിയായി പതിനേഴായിരത്തി എഴുന്നൂറ്റി രണ്ട് കോടിയും, ഡീസല്‍ നികുതിയായി പതിനാറായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് കോടിയുമാണ് ഖജനാവിലെത്തിയത്. എന്നാല്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയ സെസില്‍നിന്നുള്ള വരുമാനം വെളിപ്പെടുത്താന്‍ ജി.എസ്.ടി വകുപ്പ് തയാറായിട്ടില്ല.
നികുതി ഇളവ് നല്‍കി ഇന്ധനവില കുറയ്ക്കില്ലായെന്ന് വാശിപിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷം ഒഴുകിയെത്തിയ ശതകോടികളുടെ കണക്കുകള്‍ ഇങ്ങനെ. പെട്രോളില്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷം 3555.93 കോടിയും, 2020-21 ല്‍ 3391.92 കോടിയും , 2021-22 ല്‍ 4761.33 കോടിയും 2022-23 ല്‍ 5992.60 കോടിയും നികുതിയായി ഖജനാവിലേക്കെത്തി. ആകെ 17702 കോടിരൂപ
ഡീസല്‍ വില്‍പനയില്‍നിന്നും തത്തുല്യമായ തുകയാണ് സര്‍ക്കാരിന് ലഭിച്ചത്. 2019-20 സാമ്പത്തിക വര്‍ഷം 3683.54 കോടിയും, 2020-21 ല്‍ 3175.90 കോടിയും , 2021-22 ല്‍ 4164.60 കോടിയും 2022-23 ല്‍ 5273.85 കോടിയും ലഭിച്ചു. പെട്രോളിനും ഡീസലിനും ചുമത്തിയ രണ്ടുശതമാനം സെസില്‍നിന്നുള്ള വരുമാനത്തിന്റെ ഏകീകൃത കണക്ക് ലഭ്യമല്ലെന്നാണ് വിവരാവകാശ മറുപടി. പാചകവാതകത്തിന്റെ നികുതികൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.
Kerala government gets 34000 cr as windfall from fuel cess