എലത്തൂര്‍ തീ വയ്പ് കേസിലെ പ്രതിയുടെ മൊഴിയും കണ്ണൂരിലെ ട്രെയിന്‍ തീവയ്പുമായി ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നു. എലത്തൂര്‍ കേസ് പ്രതി ഷാരൂഖ് സെയ്ഫി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികളാണ് ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. 'അത് ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ചെയ്യും' എന്നര്‍ഥം വരുന്ന മൊഴിയായിരുന്നു ഷാരൂഖ് സെയ്ഫി നല്‍കിയത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങള്‍ ഇതിന് നല്‍കി. 

 

രണ്ട് തവണയും ആലപ്പുഴ– കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിലാണ് തീവയ്പുണ്ടായത്. എൻഐഎ റജിസ്റ്റർ ചെയ്ത തീവ്രവാദ റിക്രൂട്മെന്റ് കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ‌ ബിഹാർ, കർണാടക എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയ എൻഐഎ സംഘം ചൊവ്വാഴ്ച കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും റെയ്ഡ് നടത്തിയിരുന്നു. ഈ സംഘത്തോടു കേരളത്തിൽ തുടരാൻ ഡയറക്ടറേറ്റിൽ നിന്നു നിർദേശിച്ചിട്ടുണ്ട്. എലത്തൂർ കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ എൻഐഎ സംഘവുമായും ഇവർ ആശയവിനിമയം നടത്തി. ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകളുമായി ട്രെയിൻ തീവയ്പിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

 

 

NIA to probe connection between train fire cases