unimuraleedharan

കേരള സര്‍വകലാശാലയില്‍ സിപിഎം തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖചമയ്ക്കുകയോ ചെയ്യാത്ത വ്യക്തിയായതിനാലാവാം ഇതെന്ന് വി.മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി അനുകൂല എം.പ്്ളോയിസ് സംഘ് ഒാഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് വി.മുരളീധരന്‍ നിര്‍വഹിച്ചില്ല. അതേസമയം എം.പ്്ളോയിസ് സംഘിന് പാളയത്തെ സര്‍വകലാശാല ആസ്ഥാനത്ത് ഒാഫീസ് അനുവദിച്ചിട്ടില്ലെന്ന് സര്‍വകലാശാല അറിയിച്ചു. 

രാവിലെ മുതല്‍ കേരള സര്‍വകലാശാല ആസ്ഥാനം കനത്ത പൊലീസ് കാവലിലായിരുന്നു. ബിജെപി അനുകൂല എംപ്്ളോയിസ് സംഘ് ഒാഫീസ് ഉത്ഘാടനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എം.പ്്ളോയിസ് സംഘിന്‍റെ ബോര്‍ഡ് സ്ഥാപിച്ച കെട്ടിടത്തിന് പുറത്ത് ഉത്ഘാടനത്തിന് വിളക്ക് ഒരുക്കുകയും ചെയ്തു. എംപ്്േളോയിസ് സംഘിന് ഒാഫീസ് അനുവദിച്ചിട്ടില്ല എന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.  ഒാഫീസ് നല്‍കരുതെന്ന നിലപാടിലായിരുന്നു സിപിഎം കോണ്‍ഗ്രസ് സംഘനകള്‍. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍പൊലീസ് സന്നാഹം ഒരുക്കിയത്. കേന്ദ്രമന്ത്രി ഉച്ചക്ക് പന്ത്രണ്ടരയോടെ സര്‍വകലാശാല ആസ്ഥാനത്തെത്തി.  

എം.പ്്ളോയിസ് സംഘ് പ്രതിനിധികളുമായി പിന്നീട് മന്ത്രി ആശയവിനിമയം നത്തി എന്നാല്‍ അവരുടെ യൂണിയന്‍ ഒാഫീസ് എന്ന് അവകാശപ്പെടുന്ന കെട്ടിടത്തിനടുത്തേക്കുപോലും മന്ത്രിപോയില്ല. അതിനിടെ സിപിഎം, കോണ്‍ഗ്രസ്, സിപിഐ സര്‍വീസ് സംഘടനകള്‍ക്ക് ഒാഫീസ് അനുവദിച്ചതിനെകുറിച്ച് വിസി റജിസ്ട്രാറോട് വിശദീരണം ചോദിച്ചു. ഈ മൂന്നു സംഘടനകളും അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നവയാണ്.