സംസ്ഥാനത്തെ ഇരുമ്പ് ഉരുക്ക്നിർമാണ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ചേർത്തലയിലെ ഓട്ടോക്കാസ്റ്റ് അടച്ചുപൂട്ടലിന്റെ വക്കിൽ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉത്പാദനം നടക്കാത്തതും ലഭിക്കുന്ന ഓർഡറുകൾ കൃത്യമായി ചെയ്തു കൊടുക്കാത്തതുമാണ് ഇതിന് കാരണം. മൂന്നു മാസമായി തൊഴിലാളികൾക്ക് ശമ്പളവും ലഭിക്കുന്നില്ല.
സാമ്പത്തിക പ്രതി സന്ധിയെതുടർന്ന് ഓട്ടോകാസ്റ്റിന് ലഭിച്ച റെയിൽവേയുടേതടക്കമുള്ള ഓർഡറുകൾ പൂർത്തികരിച്ച് നൽകാനായിട്ടില്ല. 655 കാസ്നബ് ബോഗികളുടെ നിർമാണമാണ് നിലച്ചത് . 23 കോടിയുടെ ഓർഡറാണിത്. മൂന്ന് മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി. കൃഷി വകുപ്പിന്റെകീഴിലുള്ള കാംകോയുടെ ഓർഡറുകൾ മൂന്ന് മാസമായി നൽകിയിട്ടില്ല. കമ്പനിയിൽ നിന്ന് കിട്ടുന്നതുച്ഛമായ വരുമാനം വൈദ്യുതി ചാർജിനത്തിൽ KSEBയ്ക്ക് നൽകുകയാണ്. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഐഎൻടിയുസി നേത്യത്വത്തിൽ സമര പ്രഖ്യാപനം നടത്തി.
വർഷങ്ങളായി ജോലിചെയ്തിരുന്ന നൂറ്റി ഇരുപതോളം താത്കാലികജീവനക്കാരെ പിരിച്ചുവിട്ടു.നേരത്തെ സ്ഥിരമായി MD ഇല്ലായിരുന്നു. ഇപ്പോൾ സ്ഥിരം നിയമിതനായ MD യ്ക്ക് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ അധികചുമതല നൽകിയിരിക്കുകയാണ്. 2019ന് ശേഷം തൊഴിലാളികളുടെ PF വിഹിതവും അടയ്ക്കുന്നില്ല ഇൻഷുറൻസ് പ്രീമിയം നൽകാത്തതിനാൽ സർവ്വീസിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ആനൂകൂല്യങ്ങൾ കിട്ടുന്നില്ല. 2016ന് ശേഷം വിരമിച്ചവർക്ക് റിട്ടയർമെന്റ് ആനൂകൂല്യങ്ങളും നൽകിയിട്ടില്ല
cherthala autocast company crisis