വീട്ടിലെ അടുക്കളയിലെ കറിക്കൂട്ടുകളും മസാലപ്പൊടികളും മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നുനല്‍കിയാണ് വാസുകി ഫുഡ് പ്രൊഡക്ട്സ് എന്ന സംരംഭത്തിന്‍റെ ഉടമ തിരുവല്ല നിരണം സ്വദേശിനി വാസുകി വിജയം കൊയ്തത്. വീടിനു സമീപത്തെ ചെറിയ ഷെഡില്‍ നിര്‍മിക്കുന്ന മസാലപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, എണ്ണ തുടങ്ങിയവ ഇന്ന് രാജ്യമൊട്ടാകെയുള്ള അടുക്കളകളെ രുചികളാല്‍ സമൃദ്ധമാക്കുകയാണ്.
success story of vasuki an entrepreneur who runs vasuki food products