praveen-nath-1-image-1248-650-image-845-440-1-

ട്രാൻസ്‌മാൻ പ്രവീൺ നാഥിന്‍റെ  മരണത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി സഹയാത്രിക കൂട്ടായ്മ. പങ്കാളിയായിരുന്ന റിഷാനയ്ക്കെതിരെയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള സംഘടനയായ സഹയാത്രിക ആരോപണമുയര്‍ത്തിയിരിക്കുന്നത്. റിഷാനയില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തല്‍.  സംഘടനയിലെ  ജീവനക്കാരന്‍ കൂടിയായിരുന്ന പ്രവീണ്‍ തനിക്ക് പങ്കാളിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന സംഘര്‍ഷങ്ങളെപ്പറ്റി തങ്ങളോട് തുറന്ന് പറഞ്ഞതായും പോസ്റ്റില്‍ വ്യക്തമാക്കുന്നു. റിഷാന പ്രവീണിനെ കസേരയ്ക്ക് അടിച്ചിട്ടുണ്ടെന്നും അടിവയറ്റില്‍ ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

 

'ഏപ്രിൽ 2ന് റിഷാന ഐഷു കസേര കൊണ്ട് പ്രവീണിന്റെ തലക്കും അടിച്ചു. തലയ്ക്ക് സാരമായ പരിക്കേറ്റ പ്രവീണിനെ സുഹൃത്തുക്കൾ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ഡോക്ടർ നോട്‌ അപകടം സംഭാവിച്ചതാണ് എന്നാണ് പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10 നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10 നും ഏപ്രിൽ 2 നും തനിക്ക് സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക്‌ എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു.

 

ഏപ്രിൽ 20 നു രാത്രി പ്രവീണിന് റിഷാനയിൽ നിന്നും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു. റിഷാന പ്ര വീണ നെ കത്തികൊണ്ട് മുറിപ്പെടുത്താൻ ശ്രമിച്ചു, ശ്വാസം മുട്ടിക്കാൻ നോക്കി , ലൈംഗിക പീഡനം, ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു എന്നും സഹയാത്രിക പ്രസ്താവനയിൽ വ്യക്തമാക്കി.