TAGS

പത്തിരട്ടി വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസിൽ ഭാഗിക ഇളവു നൽകികൊണ്ടുള്ള തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടായേക്കും.862 മുതൽ 1615 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾക്ക് മാത്രമായി പെർമിറ്റ് ഫീസ് ഇളവിനാണ് സർക്കാർ ആലോചന. സി പി എമ്മിലും കൂടി എതിരഭിപ്രായം ഉണ്ടായതോടെയാണ് ഇളവിനു തദ്ദേശ സ്വയംഭരണ വകുപ്പ് നിർബന്ധിതമായത്.

പഞ്ചായത്തുകളുടെ തനത് വരുമാനം കൂട്ടി സർക്കാർ സഹായം കുറയ്ക്കുകയായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ലക്ഷ്യം. നടുവൊടിക്കുന്ന വർധനയെന്നു പരക്കെ  ആരോപണമുയർന്നിട്ടും പിന്നാക്കം പോയതുമില്ല.എന്നാൽ പാർടിയിലും എതിരഭിപ്രായം ഉയർന്നതോടെയാണ് പുനർ വിചിന്തനത്തിനു തയ്യാറായത്. കൂട്ടിയ നിരക്കിൽ 862 മുതൽ 1615 വരെയുള്ള ആദ്യ സ്ലാബിൽ മാത്രം ഇളവ് പരിമിതപ്പെടുത്താനാണ് ആലോചന. ഈ സ്ലാബിൽ വരുന്ന കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽ 50 രൂപ, നഗരസഭകളിൽ 70 രൂപ, കോർപറേഷനിൽ 100 രൂപ എന്നിങ്ങനെയാണ് നിരക്ക്, പുതിയ നിരക്ക് വന്നതോടെ നേരത്തെ പെർമിറ്റ് ഫീസായി നൽകിയിരുന്നതിൻ്റെ പത്തു മടങ്ങാണ് ഇപ്പോൾ നൽകേണ്ടി വരുന്നത് .ഇളവ് 1500 സ്ക്വയർ ഫീറ്റിനു അകത്തേക്ക് പരിമിതപ്പെടുത്തണമെന്നാണ് തദ്ദേശ വകുപ്പിൻ്റെ നിർദേശം. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.