PHONE-FIRE

കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പാന്റിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിതെറിച്ചാണ് അപകടം. ഫോണിന്റെ ബാറ്ററിക്കാണ് തീപിടിച്ചത്. 

രാവിലെ എഴു മണിയോടെയാണ് അപകടം. റെയിൽവേ കരാർ തൊഴിലാളിയായ ഇരുപത്തിമൂന്നുകാരൻ പയ്യാനക്കൽ സ്വദേശി ഫാരിസ്റഹ്മാന്റെ ഫോണാണ് കത്തിയത്. ജോലിക്കെത്തിയ ശേഷം മുഖം കഴുകാനായി പോയപ്പോൾ പെട്ടെന്ന് പാന്റിന്റെ പോക്കറ്റിൽ നിന്ന് തീ ഉയരുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോണിന്റെ ബാറ്ററിക്ക് തീപിടിച്ചതാണ് അപകട കാരണം എന്നാണ് വിലയിരുത്തൽ . പാന്റിന്റെ പോക്കറ്റിന്റെ ഭാഗം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. അപകടത്തിൽ കൈക്കും കാലിനും പൊള്ളലേറ്റ യുവാവ് പ്രാഥമിക ചികിൽസയ്ക്ക് ശേഷം ആശുപത്രി വിട്ടു.