kochi-fish

TAGS

വൈപ്പിനിലും ഫോര്‍ട്ട് കൊച്ചിയിലും ചാളച്ചാകര. അപ്രതീക്ഷിതമായെത്തിയ ചാകര കണ്ടു നിന്നവര്‍ക്ക് ആവേശമായി. ജങ്കാര്‍ ജെട്ടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ചാകരയെത്തിയത്. തീരത്തേക്ക് തുള്ളി തെറിക്കുന്ന ചാളക്കൂട്ടത്തെ കണ്ട് ബോട്ട് ജെട്ടിയിലെ യാത്രകാര്‍ക്ക് കൗതുകം. ആദ്യമായി ചാകര കണ്ടത്തിന്‍റെ ആവേശവും സന്തോഷവുമായിരുന്നു ഏവര്‍ക്കും

 

കണ്ടുനിന്ന പലരും വെള്ളത്തിലിറങ്ങി മീന്‍ വാരി കൂട്ടി. അപ്രതീക്ഷിതമായെത്തിയ ചാകര കുട്ടികള്‍ക്കും പുതിയ കാഴ്ച്ചയായി. കുഞ്ഞി കൈകളില്‍ മീന്‍ പെറുക്കാന്‍ കുട്ടികളും ഓടി നടന്നു. കണ്ട് നിന്നവരും കേട്ടറിഞ്ഞെത്തിയവരുമെല്ലാം കൈനിറയെ മീനുമായാണ് മടങ്ങിയത്. ചാകരയ്ക്കിടയിലും ചൂണ്ടയിട്ട് മീന്‍ പിടിക്കാനും ആളുകളുണ്ടായിരുന്നു.