sunflower

TAGS

അതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായ സൂര്യകാന്തി പൂക്കൃഷി വയനാട്ടിലും വേരുറയ്ക്കുന്നു. വിളവെടുപ്പിലൂടെ ലഭിക്കുന്ന വരുമാനത്തിനൊപ്പം 

വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകള്‍ കൂടി ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ സൂര്യകാന്തിയും പരീക്ഷിച്ചത്. ചുരംകയറിവരുന്ന സഞ്ചാരികള്‍ ഈ പൂപ്പാടങ്ങളെയും തേടിയെത്തുന്നു.

 

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി കൃഷി കാണാനാണ് സീസണില്‍ മലയാളികള്‍ ഗുണ്ടല്‍പേട്ടിലേക്ക് ഒഴുകുന്നത്. എന്നാല്‍ 

നിറങ്ങള്‍ തേടിയുള്ള സഞ്ചാരികളുടെ ആ യാത്ര ഇന്ന് വയനാട്ടില്‍ അവസാനിക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളിലായി കര്‍ഷകര്‍ സൂര്യകാന്തി പൂക്കള്‍ 

വിളയിച്ചു. 

 

പിണങ്ങോട്ടെ ഒന്നര ഏക്കര്‍ ഭൂമിക്ക് ഇപ്പോള്‍ സൂര്യകാന്തി ചന്തമാണ്. മൂന്ന് കര്‍ഷകരുടെ രണ്ടുമാസത്തെ അധ്വാനം. എണ്ണയ്ക്ക് വേണ്ടിയാണ് സൂര്യകാന്തി പൂക്കള്‍ കൃഷി ചെയ്യുന്നത്. എന്നാല്‍ വിനോദ സഞ്ചാരത്തിന്‍റെ സാധ്യത കൂടി പരീക്ഷിച്ചതോടെ കര്‍ഷകന് ഇരട്ടി വരുമാനം. 

 

മനസ് നിറഞ്ഞാണ് സഞ്ചാരികളും മടങ്ങുന്നത്.  ആദ്യ പരീക്ഷണം തന്നെ വിജയിച്ചതില്‍ കര്‍ഷകര്‍ ആത്മവിശ്വാസത്തിലാണ്. മറ്റ് കൃഷികള്‍ക്കൊപ്പം സൂര്യകാന്തിയും മുന്നോട്ടുകൊണ്ടുപോകാനാണ്  തീരുമാനം.