app

പാമ്പിനെ പിടിക്കാനുള്ള ആപ്പിനെപ്പറ്റി എത്രപ്പേര്‍ക്കറിയാം. സര്‍പ്പ എന്ന പേരിലുള്ള വനം വകുപ്പിന്‍റെ ആപ് വഴി പാമ്പിനെ കണ്ടാല്‍ അധികൃതരെ അറിയിക്കാമെന്ന് മാത്രമല്ല, പാമ്പിനെ തിരിച്ചറിയാനും പാമ്പുകടിയേറ്റാല്‍ അതറിയിക്കാനും സാധിക്കും. 

 

പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി 2020 ഓഗസ്റ്റിലാണ് ആപ്പ് പുറത്തിറക്കുന്നത്. ആപ്പിന്‍റെ സഹായത്തോടെ ഇക്കാലയളവില്‍ ജനവാസമേഖലയില്‍ നിന്ന് വനത്തിലെത്തിയത് പതിനെണ്ണായിരത്തിലധികം പാമ്പുകളാണ്. ആപ്പിലൂടെ പാമ്പിന്‍റെയൊ പാമ്പിരിക്കുന്ന സ്ഥലത്തിന്‍റെയൊ ചിത്രമയച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ പാമ്പുപിടിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ള വ്യക്തികളുടെ വിവരങ്ങള്‍ ലഭ്യമാകും.

 

പിടികൂടുന്ന പാമ്പുകളെ വനം വകുപ്പ് ഓഫീസിലാണ് ഏല്‍പ്പിക്കുന്നത്. പിന്നീട് ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടും. പാമ്പുകടിയേറ്റാലും അപ്പിലൂടെ വിവരമിറിക്കാം. പാമ്പുകടിക്ക് ചികില്‍സ ലഭ്യമായ ഏറ്റവുമടുത്തുള്ള ആശുപത്രിയുടെ ഫോണ്‍ നമ്പറും ലൊക്കേഷനും ആപ്പിലൂടെ ലഭ്യമാകും. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന ആപ്പ് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്

 

snake awareness rescue and protection app sarpa app