വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ 'പാഴ്സി ലേഡി' എന്ന ചിത്രം പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ നൂറ്റിയെഴുപത്തിയഞ്ചാം ജന്‍മദിനവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചിത്രം പ്രകാശനം ചെയ്തത്.
ഭാരതീയ ചിത്രരചനയെ ലോകത്തിന്റെ ക്യാന്‍വാസില്‍ പതിപ്പിച്ച രാജ രവിവർമ അവസാനമായി വരച്ച ചിത്രമാണ് 'പാഴ്സി ലേഡി'. പ്രമേഹരോഗത്തെ തുടർന്ന് ചിത്രം പൂർത്തിയാക്കാനാവാതെ അദ്ദേഹം മരിച്ചെങ്കിലും ജന്‍മ ഗൃഹമായ കിളിമാനൂർ കൊട്ടാരത്തില്‍ ചിത്രം ഭദ്രമായിത്തന്നെ കാത്തുസൂക്ഷിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ചിത്രകാരൻ എസ്. മദനാണ് ചിത്രത്തിന്റെ മിനുക്കുപണികള്‍ പൂര്‍ത്തികരിച്ചത്. പുതിയ ചായങ്ങള്‍ ഉപയോഗിക്കാതെ തികച്ചും പഴയ രീതിയിലാണ് ചിത്രം മിനുക്കിയെടുത്തത്. രാജരവിവർമ്മയുടെ ചിത്രരചന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം കാണാൻ സന്ദർശകർക്കും അവസരമൊരുക്കിയിട്ടുണ്ട്.
Raja Ravi Varma's unfinished painting unveiled