കൊല്ലം നല്ലിലയില്‍ മുളളന്‍പന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. പെരുമ്പുഴ സ്വദേശിയായ വികാസിനാണ് മുള്ളൻപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വികാസും സഹോദരൻ വിപിനും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിൽ മുള്ളൻപന്നി ചാടി. മുള്ളൻപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു. വിപിൻ സ്കൂട്ടറിൽ നിന്ന് ദൂരേക്ക് തെറിച്ച് വീഴുകയും വികാസിന് മുള്ളൻപന്നിയുടെ കുത്തേൽക്കുകയും ചെയ്തു. സ്കൂട്ടറിനടിയിലായിപ്പോയ വികാസിനെ മുള്ളൻപന്നി ആക്രമിക്കുകയായിരുന്നു. 17 മുള്ളുകളാണ് വികാസിന്റെ ശരീരത്തിൽ പതിച്ചത്. മുഖത്തും കൈകാലുകളിലും പരുക്കേറ്റിട്ടുണ്ട്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് വികാസ്.
porcupine attacked man