ഇറാൻ സേന തടങ്കലിലാക്കിയ കപ്പല്‍ ജോലിക്കാരെ വിട്ടയയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് തടവിലായ മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന്റെ കുടുംബം. തടങ്കലിലാക്കിയ ശേഷം വിവരങ്ങൾ ഒന്നുമില്ലെന്നും തടങ്കലിൽ ആകുന്നതിന് അൽപസമയം മുന്‍പാണ് ഒടുവില്‍ സംസാരിച്ചതെന്നും കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. 4 മലയാളികൾ ഉൾപ്പടെയുള്ള 23 ഇന്ത്യാക്കാരാണ് ഇറാന്‍ തടങ്കലിലുള്ളത്.
Indian sailors detained in Iran; Family response