ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമാകുന്നു. ആവശ്യം ഉന്നയിച്ച് ജനകീയകൂട്ടായ്മ നടത്തുന്ന റിലേ സത്യഗ്രഹ സമരം ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.
നായന്മാര്‍ മൂല ജങ്ഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് കലക്ടറേറ്റ്, ജില്ലാ കോടതി, വിവിധ വിദ്യാഭ്യാസങ്ങളെല്ലാം തന്നെ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ നായന്മാര്‍മൂലയില്‍ നിന്ന് ഇവിടങ്ങളിലേക്ക് എത്തിചേരാന്‍ ബുദ്ധിമുട്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതാണ് മേല്‍പ്പാലം വേണമെന്നാവശ്യത്തിലേക്ക് നാട്ടുകാരെ എത്തിച്ചത്.
ആവശ്യമുന്നയിച്ച് മന്ത്രിമാര്‍ക്കുള്‍പ്പടെ കത്തയച്ചിട്ടും പരിഹാരമുണ്ടായില്ല. മേല്‍പ്പാലം അനുവദിക്കുന്നതു വരെ സമരപരിപാടികള്‍ തുടരാനാണ് സമരസമിതിയുടെ തീരുമാനം.