chala
ഒരു മണിക്കൂര്‍ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം ചാല മാര്‍ക്കറ്റ് വെള്ളത്തിലായി. ചാല മെയിന്‍ റോഡിലാണ് കടകള്‍ക്കുള്ളില്‍ വെള്ളം കയറിയത്.  ഓടകള്‍ നിറഞ്ഞാണ് കടകളിലേക്ക് വെള്ളം കയറിയത്.  പല തവണ മേയര്‍ക്ക് ഉള്‍പ്പടെ പരാതി പറഞ്ഞിട്ടും പ്രയോജമില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു .ഓടയിലെ മണല്‍ വാരാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.