water-metro

കൊച്ചി വാട്ടര്‍ മെട്രോയും സര്‍വീസ് തുടങ്ങി. ഇന്ന് രാവിലെ ഏഴിന് ഹൈക്കോര്‍ട്ട് വാട്ടര്‍മെട്രോ ടെര്‍മിനലില്‍ നിന്നും വൈപ്പിനിലേക്കും വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ടിലേക്കുമായിരുന്നു ആദ്യ സര്‍വീസ്. ഇരുപതു മിനുട്ടാണ് ബോട്ട് മറുകരയടുക്കാന്‍ എടുത്തത്. KMRL എം.ഡി ലോക്നാഥ് ബെഹ്റയും യാത്രയുടെ ഭാഗമായി.

 

വൈപ്പിന്‍ ഹൈക്കോര്‍ട്ട് കരകളെ ബന്ധിപ്പിച്ചായിരുന്നു ആദ്യ സര്‍വീസ്. മുതിര്‍ന്ന അഭിഭാഷകന്‍ എം.ആര്‍ രാജേന്ദ്രനായിരുന്നു ആദ്യ യാത്രക്കാരന്‍.വൈപ്പിനില്‍ നിന്ന് ഹൈക്കാര്‍ട്ടിലേക്കു തിരിച്ച ആദ്യ സര്‍വീസില്‍ കെ.എം.ആര്‍.എല്‍ എംഡി ലോകനാഥ് ബഹ്റയും പൊതുജനങ്ങള്‍ക്കൊപ്പം പങ്കാളിയായി. കായല്‍ക്കാഴ്ചകള്‍ കണ്ടാസ്വദിച്ചു കൊണ്ട് കന്നിയാത്രയില്‍ പങ്കെടുത്തവര്‍ക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത് സുഖവും സുരക്ഷിതവുമാ യാത്രയുടെ നേരനുഭവം.

 

 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപ. തിരക്കുള്ള സമയങ്ങളില്‍ ഓരോ 15 മിനിട്ടിലും സര്‍വീസ് ഉണ്ടാകും. രാത്രി എട്ടു വരെയാണ് സര്‍വീസ്. വൈറ്റില കാക്കനാട് റൂട്ടിലെ സര്‍വീസ് നാളെയാരംഭിക്കും.